Friday 3 January 2014

Jamia conference live on www.kicrlive.com


ജാമിഅഃ 51-ാം വാര്‍ഷികം സയ്യിദ് ഹൈദരലി തങ്ങള്‍ ഇന്ന് പതാക ഉയര്‍ത്തും


പട്ടിക്കാട്: ജാമിഅഃ നൂരിയ്യ 51-ാം വാര്‍ഷിക 49-ാം സനദ്ദാന സമ്മേളനത്തിന് ഇന്ന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തും. തുടര്‍ന്നു നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ആധ്യക്ഷ്യം വഹിക്കും.കര്‍ണ്ണാടക ആരോഗ്യ വകുപ്പ് മന്ത്രി ബഹു യു.ടി.ഖാദര്‍ സാഹിബ് ഉദ്ഘാടനവും എം. പി. എം.ഐ ഷാനവാസ് എം.പി.മുഖ്യാതിഥിയുമായിരിക്കും. എം.പി.അബ്ദുസ്സമദാനി എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തും. ഞായറാഴ്ച സമ്മേളനത്തിന് സമാപനം കുറിക്കും. 

ബഹ്‌റൈന്‍ പാര്‍ലമെന്ററി സംഘം ഇന്നെത്തും
പട്ടിക്കാട്: ജാമിഅ: നൂരിയ്യ: അറബിയ്യയുടെ വാര്‍ഷിക സനദ് ദാന സമ്മേളനത്തില്‍ പങ്കെടുക്കുന്ന ബഹ്‌റൈന്‍ പാര്‍ലമെന്ററി സംഘം ഇന്നെത്തും. പാര്‍ലമെന്റിലെ സീനിയര്‍ മെമ്പര്‍മാരായ അഹ്മദ് അബ്ദുല്‍ വാഹിദ് ജാസിം ഖറാത്ത, ശൈഖ് ഹസന്‍ ഈദ് ബുഖമ്മസ്, എന്നിവരാണ് ബഹ്‌റൈന്‍ പാര്‍ലമെന്റിന്റെ പ്രതിനിധികളായി സമ്മേളനത്തിനെത്തുന്നത്. പുലര്‍ച്ചെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്ന സംഘത്തെ സംഘാടക സമിതി 'ാരവാഹികളുടെ നേതൃത്വത്തില്‍ സ്വീകരിക്കും.

ജാമിഅ സമ്മേളനം, തല്‍സമയ സംപ്രേഷണം ഓണ്‍ലൈനില്‍ ആരംഭിച്ചു
മനാമ: ¨ കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ പട്ടിക്കാട്‌ ഫൈസാബാദില്‍ ആരംഭിച്ച ജാമിഅ: നൂരിയ്യ: അറബിക്‌ കോളേജ്‌ 51–ാം വാര്‍ഷിക 49–ാം സനദ്‌ ദാന സമ്മേളനത്തിന്റെ  തല്‍സമയ സംപ്രേഷണം ആരംഭിച്ചു. 
www.kicrlive.comhttp://www.jamianooriyya.blogspot.in/ വഴിയും ബൈലക്‌സ്‌ മെസഞ്ചറില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇസ്ലാമിക്‌ റൂമിലൂടെയും ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും സമ്മേളനം വീക്ഷിക്കാനും ശ്രവിക്കാനുമുള്ള സൌകര്യം ഒരുക്കിയിട്ടുണ്‌ട്‌. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കെ.ഐ.സി.ആര്‍ ഇന്റര്‍നെറ്റ്‌ റേഡിയോ വഴി മൊബൈലിലൂടെയും സമ്മേളനം കേള്‍ക്കാം

No comments:

Post a Comment