Bahrain MP @ jamia
ബഹ്‌റൈന്‍ എം.പിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലും ജാമിഅ സമ്മേളന ഫോട്ടോകള്‍
മനാമ: ബഹ്‌റൈനിലെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ് വാര്‍ഷിക സമ്മേളനത്തിന്റെ ഫോട്ടോകള്‍ ഉള്‍പ്പെടുത്തിയ സ്വദേശി എം.പിയുടെ പ്രകടന പത്രിക ശ്രദ്ധേയമാകുന്നു..
കഴിഞ്ഞ ദിവസം ബഹ്‌റൈനില്‍ നടന്ന പാര്‍ലിമെന്റ് മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന നിലവിലെ പാര്‍ലിമെന്റ് മെമ്പര്‍ കൂടിയായ അഹമ്മദ് അബ്‌ദുല്‍ വാഹിദ് അല്‍ ഖറാത്ത എം.പിയുടെ പ്രകടന പത്രികയിലാണ് തന്റെ ഔദ്യോഗിക ജീവിതത്തിലെ സുപ്രധാന സംഗമമായി ഒരു പേജ് മുഴുന്‍ ജാമിഅ സമ്മേളന ഫോട്ടോകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മത സാമൂഹിക സാംസ്‌കാരിക വൈജ്ഞാനിക മേഖലകളിലെല്ലാം വ്യക്തി മുദ്ര പതിപ്പിച്ച് മുന്നേറുന്ന മികച്ച പാര്‍ലമെന്റേറിയനും സ്വദേശികളുടെ ആവേശവുമായ ബഹു.ഖറാത്ത എം.പി ഈ വര്‍ഷം ജനുവരി ആദ്യവാരം നടന്ന ജാമിഅയുടെ 51 ാം വാര്‍ഷിക 49ാം സനദ് ദാന മഹാ സമ്മേളനത്തില്‍ സംബന്ധിച്ചിരുന്നു..
പ്രകടനപത്രികയുടെ മുൻ പേജ് |
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സ്വാദിഖലി ശിഹാബ് തങ്ങള്‍, സമസ്‌ത പ്രസിഡന്റ് ശൈഖുനാ ആനക്കര ഉസ്‌താദ്, പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍, സുപ്രഭാതം ചെയര്‍മാന്‍ കൂടിയായ ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര്‍ എന്നിവരോടൊപ്പം സമ്മേളന വേദിയിലിരിക്കുന്നതും പ്രത്യേകം പോസ് ചെയ്‌തതുമായ ഒമ്പത് ഫോട്ടോകള്‍
ഇതിലുണ്ട്. കൂടാതെ ജാമിഅ സമ്മേളനം കഴിഞ്ഞ് ബഹ്‌റൈനില്‍ തിരിച്ചെത്തിയപ്പോള്‍ സമസ്‌ത ബഹ്‌റൈന്‍ ഘടകം ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നല്‍കിയ സ്വീകരണ ഫോട്ടോയും
ചേര്‍ത്തിട്ടുണ്ട്.
ഇതിലുണ്ട്. കൂടാതെ ജാമിഅ സമ്മേളനം കഴിഞ്ഞ് ബഹ്‌റൈനില്‍ തിരിച്ചെത്തിയപ്പോള്‍ സമസ്‌ത ബഹ്‌റൈന്‍ ഘടകം ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നല്‍കിയ സ്വീകരണ ഫോട്ടോയും
ചേര്‍ത്തിട്ടുണ്ട്.
ബഹ്‌റൈന്‍ പാര്‍ലിമെന്റ് അംഗം എന്ന നിലയില്‍ താന്‍ രാജ്യത്ത് നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളും തന്റെ ഭാവി പദ്ധതികളും വിശദമായി പ്രതിപാദിക്കുന്ന പ്രകടന പത്രികയില്‍ വിവിധ മേഖലകളിലെ തന്റെ സുപ്രധാന പങ്കാളിത്തമെന്ന രീതിയിലാണ് ജാമിഅ സമ്മേളനത്തിലെ ഫോട്ടോകളത്രയും ചേര്‍ത്തിരിക്കുന്നത്. ഇതോടൊപ്പം ബഹ്‌റൈന്‍ കെ.എം.സി.സിയുടെ ദേശീയ ദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത ഫോട്ടോയും ചേര്‍ത്തിട്ടുണ്ട്.
മനാമ പാര്‍ലിമെന്റ് മണ്‌ഢലത്തില്‍ നിന്ന് ഈ വര്‍ഷവും ജനവിധി തേടുന്ന ഖറാത്ത എം.പി, തന്റെ മണ്‌ഢലത്തില്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രചരണത്തിലും വോട്ടഭ്യര്‍ത്ഥനയിലുമെല്ലാം അറബികള്‍ക്കിടയിലും വിതരണം ചെയ്‌തിരുന്നത് അറബി ഭാഷയില്‍ തയ്യാറാക്കിയ ഇതേ പ്രകടന പത്രികയായിരുന്നുവെന്നതും ശ്രദ്ധേയമാണ്.
ജാമിഅ സമ്മേളനത്തിനു മുന്നോടിയായി കഴിഞ്ഞ വര്‍ഷം ബഹ്‌റൈനിലെത്തിയ പ്രഫ.ആലിക്കുട്ടി മുസ്ല്യാരുടെ പ്രത്യേക ക്ഷണ പ്രകാരമാണ് ബഹു. അഹമ്മദ് അബ്‌ദുല്‍ വാഹിദ് അല്‍ ഖറാത്ത എം.പി ജാമിഅ സമ്മേളനത്തിനെത്തിയത്. ബഹ്‌റൈനിലെ തന്നെ ഹസന്‍ ഈദ് ബുഖമ്മാസ് എം.പിയും അദ്ധേഹത്തോടൊപ്പം സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
സമസ്‌ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന എംപി മാർ ബഹ്‌റൈനിലെ സമസ്‌തയുടെയും കെ.എം.സിസിയുടെയും വിവിധ പരിപാടികളിലും പങ്കെടുക്കാറുണ്ട്. ജാമിഅ സമ്മേളനത്തിന് പുറപ്പെടുമ്പോള്‍ സമസ്‌ത ബഹ്‌റൈന്‍ പ്രതിനിധിയായി ട്രഷറര്‍ വി.കെ. കുഞ്ഞഹമ്മദ് ഹാജിയും എം.പിമാരെ അനുഗമിച്ച് ജാമിഅ യിലെത്തിയിരുന്നു