Wednesday, 14 January 2015

Inaugural section at Jamia Former central minister Rahman khan

ജാമിഅഃ ഉദ്ഘാടന സെഷന്

ഭീകരവാദത്തിന്റെ പേരിലുള്ള മുസ്‌ലിം വേട്ട ഇസ്‌ലാം നേരിടുന്ന പ്രധാന വെല്ലു വിളി  റഹ്മാന്‍ഖാന്‍

പെരിന്തല്‍മണ്ണ: ഭീകരവാദത്തിന്റെ പേരിലുള്ള മുസ്‌ലിം വേട്ട ഇസ്‌ലാം നേരിടുന്ന പ്രധാന വെല്ലു വിളിയാണെന്ന് മുന്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രി കെ.എ റഹ്മാന്‍ ഖാന്‍. പട്ടിക്കാട് ജാമിഅഃ നൂരിയ്യയുടെ 52-ാം വാര്‍ഷിക 50-ാം സനദ്ദാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരതയെ പ്രോല്‍സാഹിപ്പിക്കുന്നതും വളര്‍ത്തിയെടുക്കുന്നതും അമേരിക്ക പോലുള്ള അധിനിവേഷ ശക്തികളാണ്. ഇന്ത്യന്‍ മുസ്‌ലിംകള്‍ വ്യത്യസ്ത വെല്ലുവിളികള്‍ അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന സന്ദര്‍ഭമാണിത്. നബിയുടെ കാലത്ത് തന്നെ ഇസ്‌ലാം കേരളത്തില്‍ എത്തിയിട്ടുണ്ട്. നിര്‍ബന്ധിത മതപരിവന്‍ത്തനത്തെ ഇസ്‌ലാം ഒരിക്കലും പ്രോല്‍സാഹിപ്പിച്ചിട്ടില്ല എന്നിട്ടും തെറ്റിദ്ദാരണകള്‍ വളര്‍ന്ന് വരുന്നു. മൂല്യങ്ങള്‍ കൊണ്ട് മാത്രമാണ് ഇസ്‌ലാം പ്രചരിക്കുന്നു. വൈകാരികമായ സമീപനങ്ങളാണ് ഒരു സമൂഹത്തിന്റെ പുരോഗതിയുടെ ഏറ്റവും വലിയ തടസ്സം എന്ന് മനസിലാക്കേണ്ടതുണ്ട്. മുസ്‌ലിം സമൂഹം ഒരിക്കലും പ്രകോപിതരാകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട് അധ്യക്ഷത വഹിച്ചു. ശൈഖ് അഹ്മദ് മുഹമ്മദ് ജീലി മുഖ്യാതിഥിയായിരുന്നു. എം.ഐ ഷാനവാസ് എം.പി, എം.പി അബ്ദുസ്സമദ് സമദാനി, ബഷീറലി തങ്ങള്‍ പാണക്കാട്, ഹാജി കെ. മമ്മദ് ഫൈസി സംസാരിച്ചു.

No comments:

Post a Comment