ജാമിഅഃ നൂരിയ്യഃ സമ്മേളനത്തിന് പ്രൗഡോജ്ജ്വല തുടക്കം
പെരിന്തല്‍മണ്ണ: തക്ബീര്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ 52ാം വാര്‍ഷിക 50ാം സനദ് ദാന മഹാ സമ്മേളനത്തിന് പ്രൗഡോജ്ജ്വലതുടക്കം. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തിയതോടെയാണ് അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തിന് ഔദ്യോഗിക തുടക്കമായത്. ഉദ്ഘാടന സമ്മേളനം മുന്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രി കെ.എ റഹ്മാന്‍ ഖാന്‍ ഉദ്ഘാടനം ചെയ്തു പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് അഹ്മദ് അല്‍ ജീലി മുഖ്യാതിഥിയായിരിന്നു. എം.പി അബ്ദുസ്സമദ് സമദാനി മുഖ്യപ്രഭാഷണം നടത്തി. എം.ഐ ഷാനവാസ് എം.പി, ബഷീറലി തങ്ങള്‍ പണക്കാട്, ഡോ. എച്ച് അബ്ദുല്‍ അസീസ്, ഹാജി കെ. മമ്മദ് ഫൈസി, കെ മുഹമ്മദുണ്ണി ഹാജി എം.എല്‍.എ, അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ, ഹൈദര്‍ ഫൈസി, മരക്കാര്‍ മുസ് ലിയാര്‍ സംസാരിച്ചു.
സിയാറത്തിന് പി.മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കി. ജാമിഅഃയുടെ അമ്പതില്‍പരം സ്ഥാപനങ്ങള്‍ മാറ്റുരച്ച ജാമിഅഃ ജൂനിയര്‍ ഫെസ്റ്റില്‍ വിവിധയിനങ്ങളിലായി നാനൂറോളം കലാപ്രതികള്‍ അണിനിരന്നു. പ്രൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാര്‍ ജൂനിയര്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. സാഹിത്യ സദസ്സ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സ്‌ലര്‍ ഡോ.എം അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. പത്ത് മേഖലകളില്‍ നിന്നായി എണ്ണൂറോളം കലാ പ്രതിഭകള്‍ മറ്റുരക്കുന്ന മൂന്നാമത് ദര്‍സ് ഫെസ്റ്റ് ഇന്ന് സമാപിക്കും.
വിവിധ സെഷനുകളിലായി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, കര്‍ണാടക ആരോഗ്യവകുപ്പ് മന്ത്രി യു.ടി ഖാദര്‍, അഡ്വ. എന്‍ സൂപ്പി, എം. ഉമര്‍ എം.എല്‍.എ, കുട്ടി ഹസന്‍ ദാരിമി, അസ്ഗറിലി ഫൈസി പങ്കെടുക്കും. മഗ്‌രിബിന് ശേഷം പതിനായിരങ്ങള്‍ സംഗമിക്കന്ന മജ്‌ലിസുന്നൂറില്‍ ഏലംകുളം ബാപ്പു മുസ്‌ലിയാര്‍, ഹൈദറലി ശിഹാബ് തങ്ങള്‍, വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, അത്തിപറ്റ മൊയ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, മൂര്യാട് ഹംസ മുസ്‌ലിയാര്‍, ഹസന്‍ സഖാഫി, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, കെ.കെ.സി.എം തങ്ങള്‍, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, സയ്യിദ് ശമീറലി ശിഹാബ് തങ്ങള്‍, ശഹീറലി ശിഹാബ് തങ്ങള്‍, ഫക്രുദ്ദീന്‍ തങ്ങള്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം 18 ന് സമാപന പൊതുസമ്മേളനത്തേടുകൂടി സമാപിക്കും.
No comments:
Post a Comment