മാനവ മൈത്രി കാലഘട്ടത്തിന്റെ ആവശ്യം: ശൈഖ് അഹ്മദ് ഖാസിം ഖറാത്ത
പെരിന്തല്‍മണ്ണ: മാനവ മൈത്രി കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സാമുദായിക ഐക്യത്തിലൂടെയും സൗഹാര്‍ദത്തിലൂടെയും മാത്രമേ സമൂഹത്തിന്റെ പുരോഗതി സാധ്യമാവുകയുള്ളൂവെന്നും ബഹ്‌റൈന്‍ പാര്‍ലമെന്റ് മെമ്പര്‍ ശൈഖ് അഹ്മദ് അബ്ദുല്‍ വാഹിദ് ജാസിം ഖറാത്ത പറഞ്ഞു. പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ 51ാം വാര്‍ഷിക 49ാം സനദ് ദാന സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തെ പ്രമുഖ മതങ്ങളായ മുസ്‌ലിം, ക്രിസ്ത്യന്‍, ഹിന്ദു ജനസമൂഹങ്ങള്‍ക്കിടയില്‍ മൈത്രി നിലനില്‍ക്കേണ്ടതുണ്ടെന്നും വിദ്യാഭ്യാസ ആതുര സേവന രംഗത്ത് നാം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. മുസ്‌ലിം സമുദായത്തിന്റെ പുരോഗതിക്കും ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കും ജാമിഅ നൂരിയ്യ നല്‍കിക്കൊണ്ടിരിക്കുന്ന സേവനങ്ങള്‍ ഏറെ ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
No comments:
Post a Comment