Friday, 3 January 2014

Strenghthening Dars collaboration and bandwidth


മുദരിസ് സമ്മേളനം

വ്യവസ്ഥാപിത രൂപത്തില്‍ ദര്‍സുകളെ പുനരുദ്ധരിക്കണം: മുദരിസ് സമ്മേളനം
മുദരിസ് സമ്മേളനം  സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസീന്‍ പ്രസിഡണ്ട് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.

പട്ടിക്കാട്:  വളര്‍ച്ച മന്ദീഭവിച്ചുകൊണ്ടിരിക്കുന്നു ദര്‍സ് സംവിധാനത്തെ വ്യവസ്ഥാപിത രൂപത്തില്‍ പുനരുദ്ധരിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസീന്‍ പ്രസിഡണ്ട് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ജാമിഅ 51ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന മുദരിസ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
ഭക്തിയിലൂടെ ആത്മീയ ഉന്നതിയിലേക്കു നയിക്കുന്ന മതപഠനം നല്‍കണമെന്നും അതിലൂടെ മാത്രമേ ആധുനിക സമൂഹത്തോട് സംവദിക്കാന്‍ പ്രാപ്തരായ പണ്ഡിത സമൂഹത്തെ വാര്‍ത്തെടുക്കാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍മ പദ്ധതി അന്‍വര്‍ സ്വാദിഖ് ഫൈസി താനൂര്‍ അവതരിപ്പിച്ചു. ജാമിഅ പ്രൊഫ: പി. കുഞ്ഞാണി മുസ്‌ലിയാര്‍ ആധ്യക്ഷ്യം വഹിച്ചു. ജലീല്‍ ഫൈസി പുല്ലങ്കോട്, എ. വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ എന്നിവര്‍ സംസാരിച്ചു. 

No comments:

Post a Comment