Wednesday, 14 January 2015

Jamia Nooriyya reputation highlights in bahrain

Bahrain MP @ jamia

ബഹ്‌റൈന്‍ എം.പിയുടെ തിരഞ്ഞെടുപ്പ്‌ പ്രകടനപത്രികയിലും ജാമിഅ സമ്മേളന ഫോട്ടോകള്‍

 

മനാമ: ബഹ്‌റൈനിലെ തിരഞ്ഞെടുപ്പ്‌ പ്രചരണത്തില്‍ പട്ടിക്കാട്‌ ജാമിഅ നൂരിയ്യ അറബിക്‌ കോളേജ്‌ വാര്‍ഷിക സമ്മേളനത്തിന്റെ ഫോട്ടോകള്‍ ഉള്‍പ്പെടുത്തിയ സ്വദേശി എം.പിയുടെ പ്രകടന പത്രിക ശ്രദ്ധേയമാകുന്നു..
കഴിഞ്ഞ ദിവസം ബഹ്‌റൈനില്‍ നടന്ന പാര്‍ലിമെന്റ്‌ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന നിലവിലെ പാര്‍ലിമെന്റ്‌ മെമ്പര്‍ കൂടിയായ അഹമ്മദ്‌ അബ്‌ദുല്‍ വാഹിദ്‌ അല്‍ ഖറാത്ത എം.പിയുടെ പ്രകടന പത്രികയിലാണ്‌ തന്റെ ഔദ്യോഗിക ജീവിതത്തിലെ സുപ്രധാന സംഗമമായി ഒരു പേജ്‌ മുഴുന്‍ ജാമിഅ സമ്മേളന ഫോട്ടോകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.
മത സാമൂഹിക സാംസ്‌കാരിക വൈജ്ഞാനിക മേഖലകളിലെല്ലാം വ്യക്തി മുദ്ര പതിപ്പിച്ച്‌ മുന്നേറുന്ന മികച്ച പാര്‍ലമെന്റേറിയനും സ്വദേശികളുടെ ആവേശവുമായ ബഹു.ഖറാത്ത എം.പി ഈ വര്‍ഷം ജനുവരി ആദ്യവാരം നടന്ന ജാമിഅയുടെ 51 ാം വാര്‍ഷിക 49ാം സനദ്‌ ദാന മഹാ സമ്മേളനത്തില്‍ സംബന്ധിച്ചിരുന്നു..
പ്രകടനപത്രികയുടെ
 മുൻ പേജ് 
തദവസരത്തില്‍ പകര്‍ത്തിയ ഫോട്ടോകളില്‍ നിന്ന്‌ പത്തോളം ഫോട്ടോകളാണ്‌ തന്റെ പ്രകടന പത്രികയിലെ ഒരു പേജ്‌ മുഴുവനായി ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. പ്രസ്‌തുത സമ്മേളനത്തിലെ പ്രൌഢമായ വേദിയുടെയും സമസ്‌ത നേതാക്കളോടൊപ്പം നില്‍ക്കുന്ന നിരവധി ഫോട്ടോകളും ഇതിലുള്‍പ്പെടുത്തിയിട്ടുണ്ട്‌. 
പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍, സ്വാദിഖലി ശിഹാബ്‌ തങ്ങള്‍, സമസ്‌ത പ്രസിഡന്റ്‌ ശൈഖുനാ ആനക്കര ഉസ്‌താദ്‌, പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍, സുപ്രഭാതം ചെയര്‍മാന്‍ കൂടിയായ ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര്‍ എന്നിവരോടൊപ്പം സമ്മേളന വേദിയിലിരിക്കുന്നതും പ്രത്യേകം പോസ്‌ ചെയ്‌തതുമായ ഒമ്പത്‌ ഫോട്ടോകള്‍
ഇതിലുണ്ട്‌. കൂടാതെ ജാമിഅ സമ്മേളനം കഴിഞ്ഞ്‌ ബഹ്‌റൈനില്‍ തിരിച്ചെത്തിയപ്പോള്‍ സമസ്‌ത ബഹ്‌റൈന്‍ ഘടകം ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നല്‍കിയ സ്വീകരണ ഫോട്ടോയും
ചേര്‍ത്തിട്ടുണ്ട്‌. 
ബഹ്‌റൈന്‍ പാര്‍ലിമെന്റ്‌ അംഗം എന്ന നിലയില്‍ താന്‍ രാജ്യത്ത്‌ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളും തന്റെ ഭാവി പദ്ധതികളും വിശദമായി പ്രതിപാദിക്കുന്ന പ്രകടന പത്രികയില്‍ വിവിധ മേഖലകളിലെ തന്റെ സുപ്രധാന പങ്കാളിത്തമെന്ന രീതിയിലാണ്‌  ജാമിഅ സമ്മേളനത്തിലെ ഫോട്ടോകളത്രയും ചേര്‍ത്തിരിക്കുന്നത്‌. ഇതോടൊപ്പം ബഹ്‌റൈന്‍ കെ.എം.സി.സിയുടെ ദേശീയ ദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത ഫോട്ടോയും ചേര്‍ത്തിട്ടുണ്ട്‌.
മനാമ പാര്‍ലിമെന്റ്‌ മണ്‌ഢലത്തില്‍ നിന്ന്‌ ഈ വര്‍ഷവും ജനവിധി തേടുന്ന ഖറാത്ത എം.പി, തന്റെ മണ്‌ഢലത്തില്‍ നടത്തിയ തിരഞ്ഞെടുപ്പ്‌ പ്രചരണത്തിലും വോട്ടഭ്യര്‍ത്ഥനയിലുമെല്ലാം അറബികള്‍ക്കിടയിലും വിതരണം ചെയ്‌തിരുന്നത്‌ അറബി ഭാഷയില്‍ തയ്യാറാക്കിയ ഇതേ പ്രകടന പത്രികയായിരുന്നുവെന്നതും ശ്രദ്ധേയമാണ്‌. 
ജാമിഅ സമ്മേളനത്തിനു മുന്നോടിയായി കഴിഞ്ഞ വര്‍ഷം ബഹ്‌റൈനിലെത്തിയ പ്രഫ.ആലിക്കുട്ടി മുസ്ല്യാരുടെ പ്രത്യേക ക്ഷണ പ്രകാരമാണ്‌ ബഹു. അഹമ്മദ്‌ അബ്‌ദുല്‍ വാഹിദ്‌ അല്‍ ഖറാത്ത എം.പി ജാമിഅ സമ്മേളനത്തിനെത്തിയത്‌. ബഹ്‌റൈനിലെ തന്നെ ഹസന്‍ ഈദ്‌ ബുഖമ്മാസ്‌ എം.പിയും അദ്ധേഹത്തോടൊപ്പം സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. 
സമസ്‌ത ബഹ്‌റൈന്‍ പ്രസിഡന്റ്‌ സയ്യിദ്‌ ഫഖ്‌റുദ്ധീന്‍ കോയ തങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന എംപി മാർ ബഹ്‌റൈനിലെ സമസ്‌തയുടെയും കെ.എം.സിസിയുടെയും വിവിധ പരിപാടികളിലും പങ്കെടുക്കാറുണ്ട്‌. ജാമിഅ സമ്മേളനത്തിന്‌ പുറപ്പെടുമ്പോള്‍ സമസ്‌ത ബഹ്‌റൈന്‍ പ്രതിനിധിയായി ട്രഷറര്‍ വി.കെ. കുഞ്ഞഹമ്മദ്‌ ഹാജിയും എം.പിമാരെ അനുഗമിച്ച്‌ ജാമിഅ യിലെത്തിയിരുന്നു

Flag off to Jamia Nooriya 52nd annual conference

ജാമിഅഃ നൂരിയ്യഃ സമ്മേളനത്തിന് പ്രൗഡോജ്ജ്വല തുടക്കം



പെരിന്തല്‍മണ്ണ: തക്ബീര്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ 52ാം വാര്‍ഷിക 50ാം സനദ് ദാന മഹാ സമ്മേളനത്തിന് പ്രൗഡോജ്ജ്വലതുടക്കം. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തിയതോടെയാണ് അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തിന് ഔദ്യോഗിക തുടക്കമായത്. ഉദ്ഘാടന സമ്മേളനം മുന്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രി കെ.എ റഹ്മാന്‍ ഖാന്‍ ഉദ്ഘാടനം ചെയ്തു പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് അഹ്മദ് അല്‍ ജീലി മുഖ്യാതിഥിയായിരിന്നു. എം.പി അബ്ദുസ്സമദ് സമദാനി മുഖ്യപ്രഭാഷണം നടത്തി. എം.ഐ ഷാനവാസ് എം.പി, ബഷീറലി തങ്ങള്‍ പണക്കാട്, ഡോ. എച്ച് അബ്ദുല്‍ അസീസ്, ഹാജി കെ. മമ്മദ് ഫൈസി, കെ മുഹമ്മദുണ്ണി ഹാജി എം.എല്‍.എ, അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ, ഹൈദര്‍ ഫൈസി, മരക്കാര്‍ മുസ് ലിയാര്‍ സംസാരിച്ചു.
സിയാറത്തിന് പി.മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കി. ജാമിഅഃയുടെ അമ്പതില്‍പരം സ്ഥാപനങ്ങള്‍ മാറ്റുരച്ച ജാമിഅഃ ജൂനിയര്‍ ഫെസ്റ്റില്‍ വിവിധയിനങ്ങളിലായി നാനൂറോളം കലാപ്രതികള്‍ അണിനിരന്നു. പ്രൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാര്‍ ജൂനിയര്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. സാഹിത്യ സദസ്സ്  കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സ്‌ലര്‍ ഡോ.എം അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. പത്ത് മേഖലകളില്‍ നിന്നായി എണ്ണൂറോളം കലാ പ്രതിഭകള്‍ മറ്റുരക്കുന്ന മൂന്നാമത് ദര്‍സ് ഫെസ്റ്റ് ഇന്ന് സമാപിക്കും.
വിവിധ സെഷനുകളിലായി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, കര്‍ണാടക ആരോഗ്യവകുപ്പ് മന്ത്രി യു.ടി ഖാദര്‍, അഡ്വ. എന്‍ സൂപ്പി, എം. ഉമര്‍ എം.എല്‍.എ, കുട്ടി ഹസന്‍ ദാരിമി, അസ്ഗറിലി ഫൈസി പങ്കെടുക്കും. മഗ്‌രിബിന് ശേഷം പതിനായിരങ്ങള്‍ സംഗമിക്കന്ന മജ്‌ലിസുന്നൂറില്‍ ഏലംകുളം ബാപ്പു മുസ്‌ലിയാര്‍, ഹൈദറലി ശിഹാബ് തങ്ങള്‍, വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, അത്തിപറ്റ മൊയ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, മൂര്യാട് ഹംസ മുസ്‌ലിയാര്‍, ഹസന്‍ സഖാഫി, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, കെ.കെ.സി.എം തങ്ങള്‍, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, സയ്യിദ് ശമീറലി ശിഹാബ് തങ്ങള്‍, ശഹീറലി ശിഹാബ് തങ്ങള്‍, ഫക്രുദ്ദീന്‍ തങ്ങള്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം 18 ന് സമാപന പൊതുസമ്മേളനത്തേടുകൂടി സമാപിക്കും.

Inaugural section at Jamia Former central minister Rahman khan

ജാമിഅഃ ഉദ്ഘാടന സെഷന്

ഭീകരവാദത്തിന്റെ പേരിലുള്ള മുസ്‌ലിം വേട്ട ഇസ്‌ലാം നേരിടുന്ന പ്രധാന വെല്ലു വിളി  റഹ്മാന്‍ഖാന്‍

പെരിന്തല്‍മണ്ണ: ഭീകരവാദത്തിന്റെ പേരിലുള്ള മുസ്‌ലിം വേട്ട ഇസ്‌ലാം നേരിടുന്ന പ്രധാന വെല്ലു വിളിയാണെന്ന് മുന്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രി കെ.എ റഹ്മാന്‍ ഖാന്‍. പട്ടിക്കാട് ജാമിഅഃ നൂരിയ്യയുടെ 52-ാം വാര്‍ഷിക 50-ാം സനദ്ദാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരതയെ പ്രോല്‍സാഹിപ്പിക്കുന്നതും വളര്‍ത്തിയെടുക്കുന്നതും അമേരിക്ക പോലുള്ള അധിനിവേഷ ശക്തികളാണ്. ഇന്ത്യന്‍ മുസ്‌ലിംകള്‍ വ്യത്യസ്ത വെല്ലുവിളികള്‍ അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന സന്ദര്‍ഭമാണിത്. നബിയുടെ കാലത്ത് തന്നെ ഇസ്‌ലാം കേരളത്തില്‍ എത്തിയിട്ടുണ്ട്. നിര്‍ബന്ധിത മതപരിവന്‍ത്തനത്തെ ഇസ്‌ലാം ഒരിക്കലും പ്രോല്‍സാഹിപ്പിച്ചിട്ടില്ല എന്നിട്ടും തെറ്റിദ്ദാരണകള്‍ വളര്‍ന്ന് വരുന്നു. മൂല്യങ്ങള്‍ കൊണ്ട് മാത്രമാണ് ഇസ്‌ലാം പ്രചരിക്കുന്നു. വൈകാരികമായ സമീപനങ്ങളാണ് ഒരു സമൂഹത്തിന്റെ പുരോഗതിയുടെ ഏറ്റവും വലിയ തടസ്സം എന്ന് മനസിലാക്കേണ്ടതുണ്ട്. മുസ്‌ലിം സമൂഹം ഒരിക്കലും പ്രകോപിതരാകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട് അധ്യക്ഷത വഹിച്ചു. ശൈഖ് അഹ്മദ് മുഹമ്മദ് ജീലി മുഖ്യാതിഥിയായിരുന്നു. എം.ഐ ഷാനവാസ് എം.പി, എം.പി അബ്ദുസ്സമദ് സമദാനി, ബഷീറലി തങ്ങള്‍ പാണക്കാട്, ഹാജി കെ. മമ്മദ് ഫൈസി സംസാരിച്ചു.

Jamia Nooriyya 52 Annual conference literature camp